വയലൻസ്, വയലൻസ് ടോക്സിക് ടീസർ

കടുത്ത ഹോട്ട് ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതായിരുന്നു ടോക്സിക് ആദ്യ ടീസർ. രണ്ടാമത്തെ ടീസറിൽ നിറയെ വയലൻസും ആക്ഷൻ രംഗങ്ങളും. കണ്ടതും കേട്ടതുമായ കഥകൾക്ക് അപ്പുറം ആയിരിക്കും ടോക് സിക് എന്ന് ടീസർ സൂചന നൽകുന്നു. സൂപ്പർ താരം യഷ് അച്ഛനും മകനുമായി ഇരട്ട വേഷത്തിൽ എത്തുന്നു എന്ന സൂചനയോടെയാണ് രണ്ടാമത്തെ ടീസർ. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് :എ ഫെയറി ടെയിൽ ഫോർ ഗ്രൗണ്ട് അപ്സ് മാർച്ച് 19ന് ലോകവ്യാപകമായി റിലീസ് ചെയ്യുന്നു. നയൻതാര ’, കിയാര അദ്വാനി ’, ഹുമ ഖുറേഷി , രുക്മിണി വസന്ത്, താര സുതാരിയ, സുദേവ് നായർ എന്നിവരാണ് മറ്റ് താരങ്ങൾ. കന്നടയിലും ഇംഗ്ളീഷിലും ചിത്രീകരിച്ച ടോക്സിക് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലും പ്രദർശനത്തിന് എത്തും. യഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥ, ഛായാഗ്രഹണം രാജീവ് രവി, കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ നാരായണയും യഷും ചേർന്ന് നിർമ്മിക്കുന്നു.
.
Source link



