test del 3
വയനാട് ഓടക്കൊല്ലിയിൽ ജനവാസ മേഖലകളിൽ ഭീതി പരത്തിയ പുലി ചത്തു

പനമരം ∙ മൂന്നു ദിവസമായി പനമരം ഓടക്കൊല്ലിയിൽ ഭീതി പരത്തിയ പുലി ചത്തു. ഓടക്കൊല്ലിയിൽ നിന്നും രാവിലെ വനംവകുപ്പ് വല ഉപയോഗിച്ച് പുലിയെ പിടികൂടുകയായിരുന്നു. തുടർന്ന് കുപ്പാടിയിലെ മൃഗ പരിചരണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പുലി ചത്തതായി സ്ഥിരീകരിച്ചത്. ബുധനാഴ്ച പുലർച്ചെ വാസുദേവൻ നായർ എന്നയാളുടെ മൂന്ന് ആടുകളെ പുലി കൊന്നിരുന്നു. ഇതിനു ശേഷം പുലർച്ചെ ആറരയോടെ ഒരു മുളങ്കാട്ടിനു സമീപം ഒരു ആടിന്റെ ശരീരത്തിന്റെ അവശിഷ്ടങ്ങളും പരിസരത്ത് പുലിയെയും കണ്ടെത്തി.
Source link


