NATIIONAL

വന്നവരെല്ലാം നിന്നടിച്ചു, മറുപടിയില്ലാതെ വിയർത്ത് മുംബൈ ബോളർമാർ; തുടർച്ചയായ നാലാം മത്സരത്തിലും 200 പിന്നിട്ട് ആർസിബി!


വാങ്കഡെ∙ ടോപ് ഓർഡറിലെ മൂന്ന് ആർസിബി ബാറ്റർമാരും കത്തിക്കയറിയപ്പോൾ, മറുപടിയില്ലാതെ വിറച്ച് ജസ്പ്രീത് ബുമ്രയും ട്രെന്റ് ബോൾട്ടും ഉൾപ്പടെയുള്ള മുംബൈ ഇന്ത്യൻസ് പേസര്‍മാർ. ഫലം ആർസിബിക്കെതിരെ മുംബൈയ്ക്ക് 241 റൺസിന്റെ വമ്പൻ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുത്തു. 36 പന്തുകളിൽ 78 റൺസെടുത്ത ഫിൽ സോൾട്ടാണ് ആർസിബിയുടെ ടോപ് സ്കോറർ. ആറു വീതം സിക്സുകളും ഫോറുകളും താരം ബൗണ്ടറി കടത്തി. ഹാർദിക് പാണ്ഡ്യയെറിഞ്ഞ 15–ാം ഓവറിലെ നാലാം പന്തിൽ, സൂര്യകുമാർ യാദവ് ക്യാച്ചെടുത്ത് വിരാട് കോലിയെ മടക്കി. പിന്നാലെ മിച്ചൽ സാന്റ്‍നറിനു മുന്നിൽ തിലക് വർമയും വീണു. ‌16.5 ഓവറുകളിൽ സ്കോർ 200 പിന്നിട്ടു. ഒരു ഭാഗത്ത് ടിം ഡേവിഡ് വമ്പനടികൾ ലക്ഷ്യമിട്ടപ്പോൾ ജിതേഷ് ശർമ ഒരിക്കൽകൂടി നിരാശപ്പെടുത്തി. 10 റൺസ് മാത്രമെടുത്ത ജിതേഷ് ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ബോൾ‍‍ഡായി. ട്രെന്റ് ബോൾട്ടിന്റെ അവസാന ഓവറിലെ ആറാം പന്ത് സിക്സർ തൂക്കി ടിം ഡേവിഡ് സ്കോർ 240ൽ എത്തിക്കുകയായിരുന്നു.


Source link

Back to top button