LATEST

ജോസിന്റെ ജീവനെടുത്തത് മൂന്നു വെടിയുണ്ടകൾ


കാലടി: മഞ്ഞപ്ര കോതായിപ്പാലത്ത് വെടിയേറ്റു മരിച്ച അയ്യമ്പുഴ ഉപ്പുകല്ല് കിലുക്കൻ വീട്ടിൽ ജോസി (51)ന്റെ മൃതദേഹത്തിൽ മൂന്നു വെടിയുണ്ടകൾ കണ്ടെത്തി. പ്രതിയും അയൽവാസിയുമായ വിമുക്തഭടൻ കാളാംപറമ്പിൽ വീട്ടിൽ പോളി (57) നാലു തവണയാണ് വെടി ഉതിർത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതിൽ ഒരെണ്ണം ജോസിന്റെ ഇടതു കൈയിൽ കൊണ്ടതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മുതുകിലേറ്റ മറ്റു രണ്ടു വെടിയുണ്ടകളാണ് മരണകാരണം.എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ജോസിന്റെ പോസ്റ്റ്മോർട്ടം.പോളിയെ ഇന്നലെ വൈകിട്ട് പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു. മരിച്ച ജോസിന്റെ സംസ്കാരം ഇന്നു രാവിലെ 10ന് മഞ്ഞപ്ര മാർ സ്ലീവ പള്ളിയിൽ നടക്കും.


Source link

Back to top button