CINEMA
വനിത ദിനത്തിൽ ഡിസൈഡ്

സ്ത്രീപക്ഷ പ്രമേയം കൈകാര്യം ചെയ്യുന്ന ഡിസൈഡ് എന്ന ഹ്രസ്വചിത്രം അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് വെളുത്തുള്ളി എന്ന ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തും. നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഡിസൈഡ്നവാഗതനായ മുഹമ്മദ് സാനിദ് ആണ് രചനയും സംവിധാനവും. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയരായ ബാലതാരം ഇവാൻഷിക പ്രത്യുഷ്, ചിന്മയി രാഹുൽ എന്നിവരോടൊപ്പം പ്രശ്സത നടൻ അനീഷ് രവിയും പ്രധാന വേഷത്തിൽ എത്തുന്നു.വരദായിനി ക്രിയേഷൻസിന്റെ ബാനറിൽ ജയലക്ഷ്മി അനീഷ് ആണ് നിർമ്മാണം.മോഹൻ പുതുശേരി ഛായാഗ്രഹണവും അനൂപ് ശേഖർ എഡിറ്റിംഗും നിർവഹിക്കുന്നു. സുജേഷ് ഹരിയുടെ വരികൾക്ക് ആദർശ് ബി. അനിൽ സംഗീതം പകരുന്നു.
Source link



