വനിതാ ഹോക്കി ലോകകപ്പ് യോഗ്യതാ ടൂർണമെന്റിൽ ഇന്ത്യ റണ്ണേഴ്സ് അപ്പ്

ഹൈദരാബാദ് : എഫ്.ഐ.എച്ച് വനിതാ ഹോക്കി യോഗ്യതാ റൗണ്ട് ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഇംഗ്ളണ്ടിനോട് തോറ്റ് റണ്ണേഴ്സ് അപ്പായി. എന്നാൽ ഗ്രൂപ്പ് റൗണ്ടിൽ ഒന്നാമതായി സെമിയിലേക്ക് എത്തിയപ്പോൾ തന്നെ ഇന്ത്യ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു.പൂൾ ബിയിൽ ഉറുഗ്വേയെ 4-0ത്തിന് തോൽപ്പിച്ചാണ് ഇന്ത്യ പോരാട്ടം തുടങ്ങിയത്. അന്നു,ഇഷിക,ലാൽറെംസിയാമി, റുതുജ എന്നിവരാണ് ഗോളുകൾ നേടിയത്. രണ്ടാം മത്സരത്തിൽ ഇന്ത്യ സ്കോട്ട്ലാൻഡുമായി 2-2ന് സമനിലയിൽ പിരിഞ്ഞു. നവനീതും സുനേലിതയുമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.ഇറ്റലിക്ക് എതിരായ സെമിയിൽ മനീഷ നേടിയ ഏക ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ഫൈനലിൽ ഗ്രേസ് ബാൾസ്ഡണും എലിസബത്ത് നീലും നേടിയ ഗോളുകൾക്ക് ഇംഗ്ളണ്ട് ഇന്ത്യയെ കീഴടക്കുകയും ചെയ്തു. സെമിയിൽ സ്കോട്ട്ലാഡിനെ 2-0ത്തിന് തോൽപ്പിച്ചാണ് ഇംഗ്ളണ്ട് ഫൈനലിലെത്തിയത്. ഒറ്റക്കളിപോലും തോൽക്കാതെയാണ് ഇംഗ്ളീഷുകാരികൾ കിരീടമണിഞ്ഞത്. അഞ്ചുഗോളുകൾ വീതം നേടിയ ഇംഗ്ളണ്ടിന്റെ ഗ്രേസ് ബാൾസ്ഡണും
Source link



