LATEST

സ്രാവിന്റെ ആക്രമണം: യുവതിക്ക് ദാരുണാന്ത്യം

കാൻബെറ: ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയ്‌ൽസിൽ കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തായ യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ, സിഡ്നിയിൽ നിന്ന് 300 കിലോമീറ്റർ അകലെ വടക്കായുള്ള ക്രൗഡി ബേ നാഷണൽ പാർക്കിലെ കൈലീസ് ബീച്ചിൽ നീന്തുന്നതിനിടെയായിരുന്നു അപകടം. ബീച്ചിലുണ്ടായിരുന്നവരുടെ ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷപെടാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. ഭീമൻ ബുൾ ഷാർക്കാണ് ഇരുവരെയും ആക്രമിച്ചതെന്ന് കരുതുന്നു. ലോകത്തെ ഏറ്റവും അപകടകാരിയായ മൂന്നാമത്തെ സ്രാവ് സ്പീഷീസാണിത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ബീച്ച് താത്കാലികമായി അടച്ചു. മേഖലയിൽ അധികൃതർ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു. ഇതോടെ ഇക്കൊല്ലം ഓസ്ട്രേലിയയിൽ സ്രാവിന്റെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ച് ആയി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button