LATEST

വനിതാ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വമ്പൻ തോൽവി


പെർത്ത് : ഓസ്ട്രേലിയയ്ക്ക് എതിരായ ഏക വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ 10 വിക്കറ്റിന് തോറ്റ് ഇന്ത്യ. ഇതോടെ ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് അവസാനമായി. മൂന്ന് ട്വന്റി-20കളുടെ പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ തുടർന്ന് ഏകദിന പരമ്പരയിൽ 3-0ത്തിന് തോറ്റിരുന്നു. അതിന് പിന്നാലെയാണ് ഏക ടെസ്റ്റിലും അടിയറവ് പറഞ്ഞത്.ഇരു ഇന്നിംഗ്സുകളിലുമായി ആറുവിക്കറ്റുകളും സെഞ്ച്വറിയും നേടിയ അന്നബെൽ സതർലാൻഡാണ് പ്ളേയർ ഒഫ് ദ മാച്ച്.


Source link

Related Articles

Back to top button