LATEST
വനനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം: വീട്ടുമുറ്റത്തുനിന്ന വൃദ്ധയെ എടുത്തെറിഞ്ഞു

സുൽത്താൻബത്തേരി: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. വൃദ്ധയ്ക്ക് ഗുരുതര പരിക്കേറ്റു. മൂടക്കൊലിയിലെ കൈതവേലിൽ തങ്കമ്മയ്ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്തുനിന്ന ഇവരെ കാട്ടാന തുമ്പിക്കൈയിൽ കോരിയെടുത്ത് ദൂരേക്ക് എറിയുകയായിരുന്നു. വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേനൽ കടുത്തതോടെ വയനാട്ടിൽ കാട്ടാകൾ നാട്ടിലിറങ്ങുന്നതത് കൂടിവരിയാണ്.മുട്ടിവടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുകയും യുവ കർഷകനെ കൊലപ്പെടുത്തുകയും ചെയ്ത മുട്ടിക്കൊമ്പൻ എന്ന താത്തൂർ ടസ്ക്കർ വണ്ണിനെ പിടികൂടാൻ നടത്തിയ ശ്രമം തുരുകയാണ്. മയക്കുവെടിവച്ച് പിടികൂടാനിറങ്ങിയ ദൗത്യസംഘത്തെയും മുട്ടിക്കൊമ്പൻ ആക്രമിക്കാനായി പാഞ്ഞടുത്തിരുന്ന. സംഘം ഓടിയതിനാൽ ആനയുടെ പിടിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.
Source link


