LATEST

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

കോഴിക്കോട്: പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനെ മർദ്ദിച്ച കേസിൽ കോടതി ശിക്ഷിച്ച തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം.മനോജിന് സസ്പെൻഷൻ. 2011ൽ മനോജ് വടകര എസ്‌.ഐ ആയിരിക്കെയായിരുന്നു സംഭവം. അഡീഷണൽ എസ്.ഐ മുഹമ്മദുമായി ചേർന്ന് പരാതിക്കാരനെ മർദ്ദിച്ചെന്നും അന്യായമായി ലോക്കപ്പിൽ അടച്ചുവെന്നുമായിരുന്നു പരാതി.

സംഭവത്തിൽ, വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മനോജിനും മുഹമ്മദിനും ഒരു മാസത്തെ ശിക്ഷ വിധിച്ചു. അപ്പീലിൽ കോഴിക്കോട് സെഷൻസ് കോടതി മുഹമ്മദിനെ കുറ്റവിമുക്തനാക്കി. പിന്നീട് ഹൈക്കോടതി മനോജിനെതിരായ വിധിയും ഉപാധികളോടെ സസ്‌പെൻഡ് ചെയ്തു. എന്നാൽ, ശിക്ഷ ഹൈക്കോടതി സസ്പെൻഡ് ചെയ്തെങ്കിലും ഉദ്യോഗസ്ഥൻ ഗുരുതര അധികാര ദുർവിനിയോഗവും കൃത്യവിലോപവും നടത്തിയെന്ന് വിലയിരുത്തിയാണ് പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്.


Source link

Related Articles

Leave a Reply

Back to top button