LATEST
ലോകായുക്ത നിയമഭേദഗതി ശരിവച്ച് ഹൈക്കോടതി; രമേശ് ചെന്നിത്തലയുടെയടക്കം ഹർജി തള്ളി

കൊച്ചി: ലോകായുക്തയുടെ അധികാരത്തിന് പരിധി നിശ്ചയിച്ചിട്ടുള്ള നിയമഭേദഗതി ശരിവച്ച് ഹൈക്കോടതി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കം നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൗമൻ സെൻ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഭരണഘടനാ ഭേദഗതി അംഗീകരിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. ചില മാറ്റങ്ങളോടെയാണ് ഭേദഗതി അംഗീകരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കേരള സർക്കാർ കൊണ്ടുവന്ന ലോകായുക്ത നിയമഭേദഗതി ബില്ലിന് അംഗീകാരം നൽകാതെ അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിട്ടിരുന്നു. പിന്നാലെ ഇതിന് രാഷ്ട്രപതി അംഗീകാരം നൽകി. ലോക്പാൽ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നൽകിയത്.
Source link


