CINEMA
ലൈംഗിക പീഡന പരാതി: അണ്ണാ സർവ. പ്രൊഫസർ അറസ്റ്റിൽ

ചെന്നൈ: വിദ്യാർത്ഥിനിയുടെ ലൈംഗിക പീഡന പരാതിയിൽ അണ്ണാ സർവകലാശാലയിലെ പ്രൊഫസർ അറസ്റ്റിൽ. ജ്ഞാനവേൽ ബാബുവാണ് അറസ്റ്റിലായത്. അവസാനവർഷ എൻജിനിയറിംഗ് വിദ്യാർത്ഥിനി ചെന്നൈ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു. പ്രൊഫസർ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും മോശം പരാമർശങ്ങൾ നടത്തുന്നുവെന്നും പരാതിയിൽ പറയുന്നു.അദ്ധ്യാപകനെതിരേ വകുപ്പുതല നടപടിയെടുക്കണമെന്നും ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് സർവകലാശാലയ്ക്കുമുമ്പിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് തിരുനെൽവേലിയിൽ ഒളിവിൽ കഴിഞ്ഞ ജ്ഞാനവേലിനെ അറസ്റ്റുചെയ്തത്. പ്രതിഷേധത്തെത്തുടർന്ന് സർവകലാശാല ജ്ഞാനവേലിനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മൂന്നുവർഷമായി അദ്ധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതിയിൽ പറയുന്നു. പഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിച്ചാൽ കിടപ്പുമുറിയിലേക്കുവരാൻ ആവശ്യപ്പെടും. രാത്രി വൈകിയും നിരന്തരം ശല്യപ്പെടുത്തി. വസ്ത്ര ധാരണത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ചോദിക്കുക, പണം വാഗ്ദാനം ചെയ്യൽ, നിരന്തരം ഫോൺ വിളി തുടങ്ങി നിരന്തരം ശല്യം ചെയ്തു.
Source link


