LATEST
ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ എസ് രാജീവാണ് രഞ്ജിത്തിനായി ഹാജരായത്. രഞ്ജിത്തിന്റെ ആരോഗ്യ സ്ഥിതി ഉൾപ്പടെ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകൻ വാദിച്ചു. രഞ്ജിത്ത് നടത്തിയ കുറ്റകൃത്യം ഗുരുതരസ്വഭാവമുള്ളതാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
Source link


