NATIIONAL
ലേലത്തിൽ ആരും വാങ്ങിയില്ല, പകരക്കാരായി ഐപിഎൽ കളിക്കാനില്ലെന്ന് ഇംഗ്ലണ്ട് താരങ്ങൾ, ‘ഓഫർ’ തള്ളി

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിന്റെ തുടക്കത്തിൽ തന്നെ പരുക്കിന്റെ പിടിയിലാണു താരങ്ങൾ. പരുക്കേറ്റും മറ്റു കാരണങ്ങളാലും താരങ്ങൾ പിൻമാറുമ്പോൾ പകരക്കാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണു ഫ്രാഞ്ചൈസികൾ. സിംബാബ്വെ താരം ബ്ലസിങ് മുസറബനിയും ഓസ്ട്രേലിയയുടെ സ്പെന്‍സർ ജോൺസണും അടക്കം വന്നപ്പോൾ, ഐപിഎലിൽ പകരക്കാരായി കളിക്കാനുള്ള അവസരം വേണ്ടെന്നു വച്ചിരിക്കുകയാണ് രണ്ട് ഇംഗ്ലണ്ട് താരങ്ങൾ. ജെയ്മി സ്മിത്തും ജോഷ് ടോങ്ങുമാണ് ഐപിഎൽ ഓഫർ വേണ്ടെന്നുവച്ചത്. ഓഫർ നിരസിക്കാനുള്ള കാരണം എന്താണെന്ന് ഇവർ വ്യക്തമാക്കിയിട്ടില്ലെന്ന് ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു.ഇംഗ്ലണ്ട് ദേശീയ ടീമിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബെൻ ഡക്കറ്റ് ഐപിഎൽ ഒഴിവാക്കിയത്. താരത്തിന് അടുത്ത മൂന്നു സീസണുകളിൽ ഐപിഎൽ കളിക്കാൻ സാധിക്കില്ല. താരലേലത്തിൽ രണ്ടു കോടി രൂപയ്ക്കാണ് ഡക്കറ്റിനെ ഡൽഹി ക്യാപിറ്റൽസ് വാങ്ങിയത്. എന്നാൽ ഐപിഎലിന് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ താരം പിൻവാങ്ങുകയായിരുന്നു. ആരാധകർ ക്ഷമിക്കണമെന്നും ഇംഗ്ലണ്ട് ദേശീയ ടീമിൽ കൂടുതൽ ശ്രദ്ധ നൽകാനാണു ശ്രമമെന്നുമാണ് ഡക്കറ്റ് വിശദീകരണമായി അറിയിച്ചത്.
Source link


