CINEMA
ലേഡി ഗ്യാങ്സ്റ്ററായി ആഞ്ചലീന ജ്വാളിയുടെ സണ്ണി

ഹോളിവുഡ് നായിക ആഞ്ചലീന ജ്വാളി നായികയാകുന്ന സണ്ണിയുടെ ചിത്രീകരണം ആരംഭിച്ചു. ഗ്രാംമെർസി പാർക്ക് മീഡിയ, എ ഹയർ സ്റ്റാൻഡേർഡ്, നിക്കൽക്സ് സിറ്റി പിക്ചേഴ്സ് എന്നീ ബാനറുകൾ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഈവ സോർഹാഗാണ്’
ഹോളിവുഡിലെ ക്ലാസിക് മാഫിയ ചിത്രങ്ങളുടെ ശൈലിയിലൊരുങ്ങുന്ന സണ്ണിയിൽ ലേഡി ഗ്യാങ്ങ്സ്റ്ററുടെ വേഷമാണ് ആഞ്ചലീനയ്ക്ക് . ഒരു സ്ത്രീ തന്റെ മക്കളെ മയക്കുമരുന്ന് മാഫിയ തലവനിൽ നിന്ന് രക്ഷിക്കാൻ നടത്തുന്ന പോരാട്ടമാണ് ചിത്രം പറയുന്നത്.അക്കാഡമി, സ്ക്രീൻ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നേടി ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരം ആണ്ആഞ്ചലീന ജ്വാളി.
Source link



