വാഴപ്പഴം വാങ്ങി രണ്ട് ദിവസം കഴിയുമ്പോള്‍ സംഭവിക്കുന്നത്; പക്ഷേ അതിന് പരിഹാരമുണ്ട്

വാഴപ്പഴം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ കൃത്യമായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ പ്രമേഹമുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇവ കാരണമാകും. വാഴപ്പഴം വാങ്ങുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇവയുടെ തൊലി പെട്ടെന്ന് കറുത്ത് പോകുകയും പഴം കേടാകുകയും ചെയ്യുന്നു എന്നതാണ്. എന്നാല്‍ ഇവയ്ക്ക് പരിഹാരവുമുണ്ട്. കടയില്‍ നിന്ന് വാങ്ങി ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ തന്നെ തൊലിയുടെ നിറം മാറാന്‍ തുടങ്ങും.
എന്നാല്‍ ദിവസങ്ങളോളം വാഴപ്പഴം കേടുവരാതെ സൂക്ഷിക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. അതിന് വേണ്ടി ചില പൊടിക്കൈകള്‍ മാത്രം പ്രയോഗിച്ചാല്‍ മതി. ശരിയായ രീതിയില്‍ സൂക്ഷിച്ചാല്‍ ദിവസങ്ങളോളം വാഴപ്പഴം കേടുവരാതിരിക്കും. വാഴപ്പഴം ഒരുമിച്ച് സൂക്ഷിക്കുമ്പോള്‍ എഥലീന്‍ പുറത്തുവിടുന്നതിനാല്‍ അവ പെട്ടെന്ന് കേട് വരും. വാഴപ്പഴം വാങ്ങിയ ശേഷം അവയെ വേര്‍തിരിച്ച് മുകള്‍ഭാഗം പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിച്ച് പ്രത്യേകം കെട്ടി സൂക്ഷിക്കുക.
വാഴപ്പഴം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുകയാണ് നല്ലത്. ചൂടുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നത് അവ പെട്ടെന്ന് പഴുക്കുന്നതിന് കാരണമാകും. ഫ്രിഡ്ജിലും സൂക്ഷിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ ആപ്പിള്‍, പിയര്‍ എന്നീ പഴങ്ങളോടൊപ്പം ഒരിക്കലും വാഴപ്പഴം സൂക്ഷിക്കരുത്. ഇത്തരത്തില്‍ ചെയ്യുന്നത് അവ പെട്ടെന്ന് കേടാകുന്നതിന് കാരണമാരും. ശീതീകരിച്ച് സൂക്ഷിച്ചാല്‍ വാഴപ്പഴം പതിവില്‍ കൂടുതല്‍കാലം ഉപയോഗിക്കാന്‍ സാധിക്കും.
Source link



