LATEST
ലീഗിൽ കലഹം: രണ്ടത്താണിയെ റാഞ്ചാനുള്ള സി.പി.എം ശ്രമം പാളിവനിതാ ലീഗിനും പ്രതിഷേധം

മലപ്പുറം: സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി മുസ്ലിം ലീഗിൽ കലഹം. തിരൂരങ്ങാടി സ്ഥാനാർത്ഥി പി.എം.എ.സമീറിനെതിരെ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിയും സ്ഥാനാർത്ഥി പട്ടികയ്ക്കെതിരെ വനിതാലീഗും പരസ്യമായി രംഗത്തെത്തി. അതിനിടെ അസംതൃപ്തി പ്രകടമാക്കിയ രണ്ടത്താണിയെ ഇടതുപാളയത്തിലെത്തിച്ച് തിരൂരങ്ങാടിയിലോ താനൂരിലോ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ സി.പി.എം ശ്രമിച്ചു. എന്നാൽ താൻ പാർട്ടി വിടില്ലെന്ന് ഇന്നലെ രാത്രി വൈകി രണ്ടത്താണി അറിയിച്ചു.സി.പി.ഐ സീറ്റായ തിരൂരങ്ങാടിയാണ് രണ്ടത്താണിക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇവിടെ സി.പി.ഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ഈ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന സി.പി.എമ്മിന്റെ ആവശ്യത്തോട് സി.പി.ഐ പ്രതികരിച്ചിരുന്നില്ല.
Source link



