CINEMA

കത്തനാർ റിലീസ് മാറി, ആശകൾ ആയിരം ജനുവരി 22ന്

ജയറാം, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരം ജനുവരി 22ന് തിയേറ്രറിൽ . ശ്രീഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നി‌ർമ്മിച്ച് ജയസൂര്യ നായകനായ കത്തനാർ ഏപ്രിലിലേക്ക് മാറിയ സാഹചര്യത്തിലാണ് ആശകൾ ആയിരം ജനുവരി റിലീസായി എത്തുന്നത്. ആശകൾ ആയിരം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മുവീസാണ്. നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലൂവൻസറുമായ ഇഷാനി കൃഷ്ണ ആണ് ആശകൾ ആയിരത്തിൽ കാളിദാസ് ജയറാമിന്റെ നായിക. ആശ ശരത്, സായ് കുമാർ, അജു വർഗീസ്, ബൈജുസന്തോഷ്, കൃഷ്ണ ശങ്കർ, സഞ്ജു ശിവറാം, ഉണ്ണി രാജ, ശങ്കർഇന്ദു ചൂഢൻ, നിഹാരിക, നന്ദൻ ഉണ്ണി, ഗോപൻ അടാട്ട്, ആനന്ദ് മന്മഥൻ, ഇഷാൻ ജിംഷാദ് തുടങ്ങിയവരാണ് മറ്രു താരങ്ങൾ

അരവിന്ദ് രാജേന്ദ്രനും സംവിധായകൻ ജൂഡ് ആന്തണി ജോസഫും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും .ഛായാഗ്രഹണം : സ്വരൂപ് ഫിലിപ്പ്, പ്രോജക്ട് ഡിസൈനർ : ബാദുഷ എൻ.എം, എഡിറ്റർ : ഷഫീഖ് പി .വി, സംഗീതം : സനൽ ദേവ്, കോ പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി. സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button