test del 3
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി, തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡനം; യുവാവ് അറസ്റ്റിൽ

പുണെ∙ വാഹനം കാത്തുനിന്ന യുവതിയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി തോക്കുചൂണ്ടി പീഡിപ്പിച്ചതായി പരാതി. പുണെ–സോലാപുർ ദേശീയ പാതയിലാണ് സംഭവം. കുർകുംബിന് സമീപത്ത് നിന്നാണ് യുവതി അപരിചിതന്റെ വാഹനത്തിൽ കയറിയത്. 32കാരിയായ യുവതിയെയാണ് കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തിൽ ദൗണ്ട് സ്വദേശിയായ 35കാരനെ അറസ്റ്റ് ചെയ്തു.
സംഭവസ്ഥലത്ത് നിന്ന് വീട്ടിലെത്തിയ യുവതി തൊട്ടടുത്ത ദിവസമാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്തിയിട്ടില്ല.
Source link


