LATEST

ലാലുവിന്റെ അഴിമതിക്കേസ്: സി.ബി.ഐക്ക് നോട്ടീസ്


ന്യൂഡൽഹി: ഐ.ആർ.സി.ടി.സി അഴിമതിക്കേസിലെ രേഖകൾ കിട്ടണമെന്ന ബീഹാർ മുൻമുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി എന്നിവരുടെ ഹർജിയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. സി.ബി.ഐക്ക് നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസ് മനോജ് ജെയിൻ ഉത്തരവിട്ടു. ഏപ്രിൽ ഒന്നിന് വാദം കേൾക്കും. ആവശ്യം ഡൽഹി റൗസ് അവന്യു കോടതി തള്ളിയതോടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ ആശ്രയിക്കാത്ത രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും, അവ ലഭിക്കാൻ പ്രതികൾക്ക് അവകാശമില്ലെന്നുമാണ് വിചാരണക്കോടതി നിലപാടെടുത്തത്. ലാലുപ്രസാദ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന 2004-09 കാലയളവിൽ റെയിൽവേ ജോലിക്ക് പകരമായി ഭൂമി വാങ്ങി അഴിമതി നടത്തിയെന്നാണ് സി.ബി.ഐയുടെ ആരോപണം. മകൻ തേജസ്വി യാദവും കേസിൽ പ്രതിയാണ്.


Source link

Related Articles

Back to top button