test del 4 copy of del 3

ലഹരി വാങ്ങാൻ 700 രൂപ നൽകിയില്ല, യുവാവ് രാത്രി ബന്ധുവീടിന് തീയിട്ടു; ഭീഷണി അവഗണിച്ചു, പൊലീസിന്റേത് ഗുരുതരവീഴ്ച


കണിയാപുരം∙ ലഹരി  വാങ്ങാനായി 700 രൂപ നൽകാഞ്ഞ ബന്ധുവിന്റെ വീടിന് രാത്രി യുവാവ് തീയിട്ടു. വീടിനു മുന്നിൽ  കൈ ഞരമ്പ് മുറിച്ച്  മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ്  അവിടെ നിന്നു പുറത്തു ചാടിയാണ് അക്രമം നടത്തിയത്. ആലുംമൂട് ലക്ഷംവീട് കോളനിയിൽ അമീനയും കുടുംബവും വാടകയ്ക്കു താമസിക്കുന്ന അൻസി മൻസിലിനു തീയിട്ട ശേഷം അമീനയുടെ സഹോദരിയുടെ പുത്രൻ ഫൈസൽ (28)  മംഗലപുരം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. വീട്ടുപകരണങ്ങൾ, മകൾ അസീനയുടെ എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ, കുടുംബാംഗങ്ങളുടെ തിരിച്ചറിയൽ , ബാങ്ക് ,ആശുപത്രി രേഖകൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം കത്തിനശിച്ചു. പാചകവാതക സിലിണ്ടർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു 4 വീടുകൾക്കപ്പുറത്തു പതിച്ചു.  ഫൈസൽ ബുധൻ രാത്രി 7 മണിയോടെ  അമീനയുടെ വീട്ടിലെത്തി  പണം ആവശ്യപ്പെട്ടതാണ് തുടക്കം. ഭീഷണിപ്പെടുത്തി ലഹരിക്കായി പണം വാങ്ങൽ പതിവായതിനാൽ അമീന  നൽകിയില്ല. 


Source link

Back to top button