LATEST

ഒരു കാരണവശാലും വീടിന്റെ പരിസരത്ത് ഈ മൂന്ന് സാധനങ്ങൾ ഇടരുത്; പാമ്പ് തേടിയെത്തും

തിരുവനന്തപുരം ജില്ലയിലെ ഉള്ളൂർ നീരാഴി ലൈനിലുള്ള ഒരു വീട്ടിലേക്കാണ് സ്നേക്ക് മാസ്റ്റർ വാവ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. വീട്ടുടമ വീട്ടിലേക്ക് ബൈക്കിൽ വരുമ്പോൾ കണ്ടത് വലിയ മൂർഖൻ പാമ്പ് പഴയ സാധനങ്ങൾ വച്ചിരുന്ന സ്ഥലത്തേയ്ക്ക് വേഗത്തിൽ പോകുന്നത്.

ഈ പാമ്പിനെ ഇവിടെ ഇടക്കിടക്ക് കാണാറുള്ളതാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പാമ്പ് ഇവിടെയുള്ള ഒരു മാളത്തിനകത്ത് കയറിയിരുന്നു. അന്ന് ആ മാളം അടച്ചതാണ്. എന്തായാലും വീട്ടുടമയും അയൽവാസികളും പാമ്പിനെ കണ്ട് നന്നേ പേടിച്ചു.

സ്ഥലത്ത് എത്തിയ വാവ സുരേഷ് തെരച്ചിലിനൊടുവിൽ ഷീറ്റിനടിയിൽ ഇരുന്ന മൂർഖനെ കണ്ടു. കാണുമ്പോൾ തന്നെ പേടി തോന്നുന്ന അപകടകാരിയായ ഒറ്റക്കണ്ണൻ മൂർഖൻ പാമ്പ്. കാണുക വീട്ടിൽ പതിവായി വരുന്ന ഒറ്റക്കണ്ണൻ മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

‘പേടിപ്പിക്കാൻ വേണ്ടി പറയുന്നതല്ല, സൂക്ഷിക്കണം. പാമ്പിന്റെ ഇണചേരൽ തുടങ്ങിയിട്ടുണ്ട്. നിസാരമായി കാണരുത്. പാമ്പ് കടി കിട്ടുമ്പോൾ ഒരു കാരണവശാലും വീടുകളിൽ ചികിത്സിക്കുന്നയിടത്ത് കൊണ്ടുപോകരുത്. അപകടമാണ്. സൂക്ഷിക്കണമെന്ന് പറഞ്ഞാൽ ഇപ്പോൾ വീടിന്റെ പരിസരത്ത് വിറക്, തൊണ്ട്, ചിരട്ട ഇതൊന്നും അടുക്കിവയ്ക്കരുത്.

എലിയുടെ മാളങ്ങൾ അന്നന്ന് തന്നെ അടക്കണം. രണ്ടര മൂന്നുമണിയാകുമ്പോൾ തന്നെ വീടിന്റെ മുന്നിലും പിന്നിലുമുള്ള വാതിലുകൾ അടച്ചിടുക. നിർബന്ധമായും ശ്രദ്ധിക്കണം. കഴിഞ്ഞ മാസം മുപ്പതോ മുപ്പതിരണ്ടോ വീടുകളിൽ, വാഷിംഗ് മെഷീന്റെ വെള്ളം പോകുന്ന ഹോളിൽക്കൂടിയും വാഷ്‌ബേസിന്റെ വെള്ളം പോകുന്ന ഹോളിൽക്കൂടിയുമെല്ലാം കയറിവന്ന അതിഥികളെ പിടികൂടാൻ കഴിഞ്ഞു. നിർബന്ധമായും സൂക്ഷിക്കണം.’- വാവ സുരേഷ് പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button