CINEMA
‘ലവ് ജിഹാദിനിരയായി, മതം മാറിയപ്പോൾ കൂടുതലൊന്നും അറിയില്ലായിരുന്നു’; ആരോപണവുമായി മുൻ മിസ് ഇന്ത്യ

മുംബയ്: ലവ് ജിഹാദിനിരയായെന്ന പരാതിയുമായി 2019ലെ മിസ് ഇന്ത്യ എർത്ത് വിജയി സയാലി സർവ്. പ്രണയവിവാഹത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികൾ മാദ്ധ്യമങ്ങളോട് തുറന്നുപറയുകയായിരുന്നു അവർ. മഹാരാഷ്ട്രയിലെ പിംപ്രി – ചിഞ്ച്വാദിൽ ജനിച്ച സയാലി നിലവിൽ മുംബയിലാണ് താമസം. 2017ൽ ആതിഫ് തേസിനെ വിവാഹം ചെയ്യുന്നതിനായി ഇസ്ളാം മതം സ്വീകരിച്ചു. അതീജയെന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. ഒരു സുഹൃത്ത് വഴിയാണ് സയാലി ആതിഫിനെ പരിചയപ്പെട്ടത്. സൗഹൃദം പ്രണയമാവുകയും വിവാഹത്തിലേയ്ക്ക് അടുക്കുകയും ചെയ്തപ്പോൾ വീട്ടുകാർ ശക്തമായി എതിർത്തു. എന്നാൽ എതിർപ്പുകൾ അവഗണിച്ച് സയാലി വിവാഹിതയാകാൻ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിനായി മതം മാറേണ്ടത് നിർബന്ധമായിരുന്നുവെന്ന് സയാലി പറഞ്ഞു.
Source link

