ലഫ്. ജനറൽ ധീരജ് സേഠ് കരസേന ഉപമേധാവി

ന്യൂഡൽഹി: കരസേന ഉപമേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേഠ് ഏപ്രിൽ ഒന്നിന് ചുമതലയേൽക്കും. നിലവിൽ ദക്ഷിണ കമാൻഡ് മേധാവിയാണ്. നിലവിലെ കരസേന ഉപമേധാവിയായ ലെഫ്റ്റനന്റ് ജനറൽ പുഷ്പേന്ദ്ര സിംഗ്, ചണ്ഡീഗഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെസ്റ്റേൺ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയി ചുമതലയേൽക്കും. ജമ്മു കാശ്മീർ, പഞ്ചാബ് സംസ്ഥാനങ്ങളും രാജസ്ഥാന്റെ ചില ഭാഗങ്ങളും അടക്കം പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലയുടെ മേൽനോട്ടം ഈ കമാൻഡിനാണ്. കരസേന ആസ്ഥാനത്ത് ക്വാർട്ടർമാസ്റ്റർ ജനറലായ ലെഫ്റ്റനന്റ് ജനറൽ വി.എം.ബി കൃഷ്‌ണൻ കൊൽക്കത്ത ആസ്ഥാനമായുള്ള ഈസ്റ്റേൺ കമാൻഡിന്റെ മേധാവിയാകും. അരുണാചൽ പ്രദേശ്, സിക്കിം അടക്കം ചൈന അതിർത്തി ഈ കമാൻഡിന് കീഴിലാണ്. ലെഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ പൂനെ ആസ്ഥാനമായ ദക്ഷിണ കമാൻഡ് മേധാവിയാകും. നിലവിൽ ദക്ഷിണ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫാണ്.
Source link



