CINEMA

റൊമാന്റിക് മൂഡിൽ ഉണ്ണിയും അപർണ ബാലമുരളിയും, മിണ്ടിയും പറഞ്ഞും ‍ക്രിസ്മസ് ദിനത്തിൽ

ഉണ്ണി മുകുന്ദനെയും അപർണ ബാലമുരളിയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ‘മിണ്ടിയും പറഞ്ഞും’ ഡിസംബർ 25ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ‘ലൂക്ക’ ‘മാരിവില്ലിൻ ഗോപുരങ്ങൾ എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് . ജൂഡ് ആന്തണി ജോസഫ്, ജാഫർ ഇടുക്കി, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ‎ അരുൺ ബോസും മൃദുൽ ജോർജുംചേർന്നാണ് രചന‌ . ചിത്രത്തിന് സംഗീതം ഒരുക്കിയത് സൂരജ് എസ്‌. കുറുപ്പാണ്. മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്നു. കിരൺ ദാസ് ആണ് എഡിറ്റർ. ടൊവിനോ തോമസ് ചിത്രം ലൂക്ക ഒരുക്കിയ സംവിധായകനും, രചയിതാവും, സംഗീതസംവിധായകനും, കലാസംവിധായകനും വീണ്ടും ഒരുമിക്കുന്നു എന്ന കൗതുകം കൂടി ചിത്രത്തിനുണ്ട്. കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ. ജാഗ്വാർ സ്റ്റുഡിയോസാണ് വിതരണം. പി. ആർ.ഒ: പി.ശിവപ്രസാദ്


Source link

Related Articles

Leave a Reply

Back to top button