NATIIONAL

റെക്കോർഡ് തുക നല്‍കി വാങ്ങി, ഇനി ആര്‍സിബിയുടെ പേരു മാറ്റുമോ? മറുപടിയുമായി അനന്യ ബിര്‍ള


ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ നിലവിലെ ചാംപ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ റെക്കോർഡ് തുകയ്ക്കു വിറ്റതിനു പിന്നാലെ ഫ്രാഞ്ചൈസിയുടെ പേരു മാറ്റത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ആദിത്യ ബിർള ഗ്രൂപ്പ് നയിക്കുന്ന കൺസോർഷ്യമാണ് റെക്കോർഡ് തുകയ്ക്ക് ആർസിബിയുടെ 100 ശതമാനം ഓഹരികളും സ്വന്തമാക്കിയത്. 1.78 ബില്യൻ യുഎസ് ഡോളറിനാണ് (16,706 കോടി ഇന്ത്യൻ രൂപ) ആർസിബിയുടെ വിൽപന. 2026 ഐപിഎലിനു ശേഷം പുതിയ ഉടമകൾ ക്ലബ്ബിനെ ഏറ്റെടുക്കും. 2008ൽ ഐപിഎൽ ആരംഭിച്ചതു മുതൽ ലീഗിലുള്ള ടീമാണ് ആർ‍സിബി. 2025ൽ കന്നിക്കിരീടം നേടിയതിനു പിന്നാലെ ആർസിബി എന്ന പേര് നഷ്ടമാകുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ.ആദിത്യ ബിർള, ടൈംസ് ഓഫ് ഇന്ത്യ എന്നിവർക്കൊപ്പം ബോൾട്ട് വെഞ്ചേഴ്സ്, യുഎസ് കമ്പനിയായ ബ്ലാക് സ്റ്റോൺ എന്നിവരും കൺസോർഷ്യത്തിലുണ്ട്. ആർസിബി ഫ്രാഞ്ചൈസിയെ വിൽക്കാൻ ഉടമസ്ഥരായ ഡിയാജിയോ കമ്പനി കഴിഞ്ഞ വർഷം നവംബറിൽ നീക്കം ആരംഭിച്ചിരുന്നു. വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെ കീഴിൽ പ്രവ‍ർത്തിച്ചിരുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (യുഎസ്എൽ) എന്ന കമ്പനിയായിരുന്നു ആർസിബിയുടെ ആദ്യകാല ഉടമസ്ഥർ. 2008ൽ 450 കോടി രൂപയ്ക്കാണ് അവർ ടീമിനെ സ്വന്തമാക്കിയത്.


Source link

Related Articles

Back to top button