CINEMA

റിബൽ സാബിനൊപ്പം ചുവടുവച്ച് ലോകം

സൂപ്പർ സ്വാഗും സമാനതകളില്ലാത്ത സ്റ്റൈലും ത്രസിപ്പിക്കുന്ന ചുവടുകളും ആവേശം നിറയ്ക്കുന്ന ഈണവുമായി പ്രഭാസിന്റെ ‘റൊമാന്റിക് റിബൽ സാബ്’ ഗാനം ലോകമാകെ തരംഗം ആകുന്നു. പ്രഭാസ് നായകനാകുന്ന ‘രാജാസാബിലെ

ആദ്യ ഗാനമാണ് ‘റിബൽ സാബ്’. ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കകം വൈറലായി മാറി. ലോകമാകെ ഏറ്റു പാടുകയാണ് ഇപ്പോൾ. തമൻ എസ് സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനം അത്യന്തം ത്രസിപ്പിക്കുന്നതും കളർഫുള്ളുമാണ്. ആരും ചുവടുവെച്ചുപോകുന്ന രീതിയിലാണ് ഈണം. കണ്ണിന് കുളി‍‍ർമയേകുന്ന ദൃശ്യങ്ങളും അടിമുടി രോമാഞ്ചമേകുന്നതുമാണ് ഗാനം. നിർമൽ എം.ആർ ആണ് ആവേശം കൊള്ളിക്കുന്ന വരികൾ എഴുതിയത്. നസീറുദ്ദീൻ, ബ്ലേസ് എന്നിവർ ചേർന്നാണ് ആലാപനം. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങുമായി മാരുതി സംവിധാനം ചെയ്യുന്ന രാജാസാബ് ഹൊറർ – ഫാന്റസി ചിത്രമായി ജനുവരി 9ന് ലോകവ്യാപകമായി റിലീസ് ചെയ്യും. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ഹൈലൈറ്റ്. സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മാണം. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ആർ.സി. കമൽ കണ്ണൻ പി.ആർ.ഒ.: ആതിര ദിൽജിത്ത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button