LIFESTYLE NEW

റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക്; പണപ്പെരുപ്പത്തിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്


ന്യൂഡൽഹി: മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ സഞ്ജയ് മൽഹോത്ര. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണിത്. പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നും കേന്ദ്ര ബാങ്കിന്റെ നാല് ശതമാനം ലക്ഷ്യത്തിലും താഴെയാണെന്നം ഗവർണർ ചൂണ്ടിക്കാട്ടി. ഭക്ഷ്യവില വർദ്ധനവ് സമീപ ഭാവിയിൽ തൃപ്തികരമായിരിക്കും. എന്നാൽ അടുത്തിടെയുണ്ടായ ഊർജ്ജ വിലയിലെ വർദ്ധന പണപ്പെരുപ്പത്തിന് കാരണമായേക്കാം. ഉയർന്ന ആവൃത്തിയിലുള്ള സൂചകങ്ങൾ സുസ്ഥിരമായ സാമ്പത്തിക ചലനാത്മകതയെയും പ്രവർത്തനത്തെയും സൂചിപ്പിക്കുന്നു. 2026–27 ലെ ജിഡിപി വളർച്ച 6.9 ശതമാനമായിരിക്കുമെന്ന് ആർബിഐ പ്രവചിക്കുന്നു, മുൻ സാമ്പത്തിക വർഷത്തിൽ ഇത് 7.6 ശതമാനമായിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിലെ സിപിഐ പണപ്പെരുപ്പം 4.6 ശനമാനമായിരിക്കുമെന്നും ഗവർണർ പറഞ്ഞു.


Source link

Back to top button