CINEMA

റാസീ വിരമിച്ചു


കേപ്ടൗൺ : ദക്ഷിണാഫ്രിക്കൻ ബാറ്റർ റാസീ വാൻഡർ ഡസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏഴുമാസമായി ദേശീയ ടീമിൽ നിന്ന് പുറത്താണ് 35കാരനായ റാസീ. അടുത്ത വർഷത്തേക്കുള്ള കരാറും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് പുതുക്കി നൽകിയിരു ന്നില്ല. ഫ്രാഞ്ചൈസി ലീഗുകളിൽ തുടർന്നും കളിക്കുമെന്ന് അറിയിച്ച റാസീ പുതുതലമുറകൾക്ക് വഴികാട്ടിയാകാൻ താൻ എപ്പോഴും സന്നദ്ധനാണെന്നും വിരമിക്കൽ സന്ദേശത്തിൽ അറിയിച്ചു.2019 ഡിസംബറിൽ ഇംഗ്ളണ്ടിനെതിരെ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച റാസീ 18 മത്സരങ്ങളിൽ നിന്ന് ആറ് അർദ്ധസെഞ്ച്വറികളടക്കം 905 റൺസ് നേടിയിട്ടുണ്ട്. 2022 ഡിസംബറിൽ ബ്രിസ്ബേനിൽ ഓസ്ട്രേലിയയ്ക്ക് എതിരെയായിരുന്നു അവസാന ടെസ്റ്റ്. 2019 ജനുവരിയിൽ പാകിസ്ഥാനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. 71 മത്സരങ്ങളിൽ ആറ് സെഞ്ച്വറികളും 17 അർദ്ധ സെഞ്ച്വറികളുമടക്കം 2657 റൺസാണ് സമ്പാദ്യം. ഒരു വിക്കറ്റും നേടിയിട്ടുണ്ട്. 2025 മാർച്ചിൽ ന്യൂസിലാൻഡിനെതിരെ ചാമ്പ്യൻസ് ട്രോഫിയിൽ അവസാന മത്സരം.


Source link

Back to top button