LATEST

റാഗിംഗ്: സർക്കാരിന്റെ നീക്കം ശരിയല്ലെന്ന് ഹൈക്കോടതി


കൊച്ചി: റാഗിംഗ് നിരോധന നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ഇതുവരെ സ്വീകരിച്ചതെല്ലാം മനസിരുത്താതെയുള്ള നടപടികളാണെന്ന് ഹൈക്കോടതിയുടെ വിമർശനം. മുഖ്യമന്ത്രി അംഗീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്‌ക്കു വിടാൻ ശുപാർശ ചെയ്ത കരട് നിർദ്ദേശങ്ങൾ സമ്പൂർണമല്ലെന്നും പല വകുപ്പുകളുടെയും അഭിപ്രായം തേടേണ്ടതുണ്ടെന്നും സർക്കാർ അറിയിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ പരാമർശം.റാഗിംഗ് നിയമം കർശനമാക്കുന്നതിൽ നിന്ന് സർക്കാർ ‘യു ടേൺ” അടിക്കുകയാണെന്ന് ഹർജിക്കാരായ കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ)ആരോപിച്ചു. മന്ത്രിസഭ ഉടൻ അംഗീകാരം നൽകുമെന്ന് നേരത്തേ കോടതിയെ അറിയിച്ച സർക്കാർ അത് ഇനിയും പരിഗണനയ്‌ക്ക് സമർപ്പിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യവും ചൂണ്ടിക്കാട്ടി.ലഹരിമരുന്ന് പരിശോധിക്കും


Source link

Related Articles

Back to top button