test del 5 copy of del 3
റസ്റ്ററന്റിലേക്ക് തകർന്നുവീണ് വിമാനം, പിന്നാലെ തീപിടിത്തം; 4 പേർ കൊല്ലപ്പെട്ടു – വിഡിയോ

ബ്രസീലിയ ∙ തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ ചെറു വിമാനം റസ്റ്ററന്റിലേക്ക് തകർന്നുവീണ് തീപിടിച്ച് നാല് പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം രാവിലെ 10.30നു ശേഷമുണ്ടായ അപകടത്തിൽ പൈലറ്റും വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. കാപ്പാവോ ഡാ കനോവ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ റൺവേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച വിമാനം ജനവാസ മേഖലയിലെ റസ്റ്ററന്റിലേക്ക് തകർന്നുവീഴുകയായിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷാ സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും സംസ്ഥാന ഗവർണർ എഡ്വേർഡോ ലൈറ്റ് പറഞ്ഞു. മധ്യ മെക്സിക്കോയിലെ പ്യൂബ്ല നഗരത്തിനു സമീപം സമാനമായ മറ്റൊരു വിമാനാപകടത്തിൽ നാല് പേർ മരിച്ച് 24 മണിക്കൂർ തികയുന്നതിനു മുമ്പാണ് ഈ അപകടം നടന്നത്.
Source link


