LATEST
വനിതാ ബി.എൽ.ഒയെ അസഭ്യം പറഞ്ഞ യുവാവ് റിമാൻഡിൽ

ചേലക്കര: വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്കെത്തിയ വനിതാ ബൂത്ത് ലെവൽ ഓഫീസറെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. ചേലക്കര പത്തുകുടി കരുണാകരത്ത് പറമ്പിൽ വീട്ടിൽ മധുവിനെയാണ് (39) അറസ്റ്റ് ചെയ്തത്. പത്തുകുടി 83ാം ബൂത്തിലെ ബി.എൽ.ഒയാണ് പരാതി നൽകിയത്.
തീവ്ര വോട്ടർ പട്ടിക പുതുക്കാനായി നൽകിയ ഫോം തിരികെ വാങ്ങാനെത്തിയ ഉദ്യോഗസ്ഥയ്ക്ക് നേരെയായിരുന്നു മോശം പെരുമാറ്റം. തുടർന്ന് ബി.എൽ.ഒ ഇലക്ഷൻ ഡിപ്പാർട്ട്മെന്റിൽ പരാതി നൽകി. ഈ പരാതി ചേലക്കര പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതിനെ തുടർന്ന് ചേലക്കര പൊലീസ് മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Source link



