CINEMA

രോഹിത് – റിക്കിള്‍ടണ്‍ അഴിഞ്ഞാട്ടം; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വീഴ്ത്തി മുംബയ് തുടങ്ങി


മുംബയ്: ഐപിഎല്‍ സീസണിലെ തങ്ങളുടെ ആദ്യ മത്സരം വിജയിച്ച് മുംബയ് ഇന്ത്യന്‍സ്. മുന്‍ ചാമ്പ്യന്‍മാരുടെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റുകള്‍ക്കാണ് മുംബയ് ഇന്ത്യന്‍സ് തോല്‍പ്പിച്ചത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടി തകര്‍പ്പന്‍ തുടക്കം സമ്മാനിച്ച ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ 78(38), റയാന്‍ റിക്കിള്‍ടണ്‍ 81(43) എന്നിവരാണ് ജയത്തിന് അടിത്തറയിട്ടത്. 2012ന് ശേഷം ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മുംബയ് ഇന്ത്യന്‍സ് സീസണിലെ ആദ്യ മത്സരം വിജയിക്കുന്നത്. അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് 221 റണ്‍സ് വിജയലക്ഷ്യം മറികടന്നത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 11.5 ഓവറില്‍ 148 റണ്‍സാണ് അടിച്ചെടുത്തത്.രോഹിത്തിനെ പുറത്താക്കിയ വൈഭവ് അരോറയാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് 16(8) കാര്‍ത്തിക് ത്യാഗിയുടെ പന്തില്‍ റിങ്കു സിംഗിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. റയാന്‍ റിക്കിള്‍ടണ്‍ 16ാം ഓവറില്‍ റണ്ണൗട്ടാകുകയായിരുന്നു. തിലക് വര്‍മ്മ 20(14) റണ്‍സ് നേടി പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 18*(11), നമന്‍ ധീര്‍ 5*(2) എന്നിവര്‍ പുറത്താകാതെ നിന്നു.


Source link

Back to top button