രൂക്ഷവിമർശനവുമായി മോദി ‘മമതാ സർക്കാർ രാഷ്ട്രപതിയെ അപമാനിച്ചു’

ന്യൂഡൽഹി:പശ്ചിമ ബംഗാളിൽ തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മമതാ സർക്കാർ സ്ത്രീപീഡകരെ സംരക്ഷിക്കുന്നുവെന്നും ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അപമാനിക്കുന്നുവെന്നും മോദി ആരോപിച്ചു. കൊൽക്കത്ത ബ്രഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന മെഗാ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗാളിൽ 18,000 കോടിയിലധികം രൂപയുടെ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്തു.’ രാഷ്ട്രപതിയെ മാത്രമല്ല, രാജ്യത്തെ ഗോത്രവർഗക്കാരെയും ജനങ്ങളെയും ഭരണഘടനയെയും തൃണമൂൽ സർക്കാർ അപമാനിച്ചു. രാഷ്ട്രപതിയെ അപമാനിച്ചുകൊണ്ട് എല്ലാ പരിധികളും ലംഘിച്ചു, സന്താൾ ആദിവാസി ഉത്സവത്തിൽ പങ്കെടുക്കാൻ മുർമു എത്തിയെങ്കിലും സംസ്ഥാന ഭരണകൂടം തെറ്റായി കൈകാര്യം ചെയ്തു. അഹങ്കാരത്തിൽ മുങ്ങിയ ക്രൂരമായ ഈ സർക്കാർ ആ പരിപാടി ബഹിഷ്കരിക്കുക മാത്രമല്ല, അത് പൂർണമായും അലങ്കോലമാക്കി.
Source link



