LATEST

രാഹുൽ മാങ്കൂട്ടത്തിൽ കോയമ്പത്തൂരിൽ? പാലക്കാട്ടെ ഫ്ളാറ്റിൽ പരിശോധിച്ചു

പാലക്കാട്: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോയമ്പത്തൂരിലേക്ക് കടന്നെന്ന് സൂചന. പ്രത്യേക അന്വേഷണ സംഘം രാഹുലിന്റെ ഫ്ളാറ്റിൽ പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിക്കുകയും ചെയ്‌തിട്ടുണ്ട്. രാഹുലിന്റെ ഔദ്യോഗിക വാഹനം ഫ്ലാറ്റിലുണ്ടെന്നും പൊലീസ് അറിയിച്ചു.

യുവതി നൽകിയ പരാതിയിലെ വിവരങ്ങൾ ശരിയാണോയെന്ന് പരിശോധിക്കാൻ വേണ്ടിയാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതെന്നാണ് വിവരം. അതേസമയം, പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും. പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാനാണ് പരിശോധന നടത്തുന്നത്. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന നടത്തുക.

രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. പെൻഡ്രൈവിലുള്ള തെളിവുകൾ മുദ്രവച്ച കവറിൽ ഇന്നലെ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ചിരുന്നു. യുവതി പരാതി നൽകിയത് ബാഹ്യപ്രേരണ കൊണ്ടാണെന്നും ഗർഭച്ഛിദ്രം നടത്തിയത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും തെളിയിക്കുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും അടക്കമുള്ള ഒമ്പത് ഡിജിറ്റൽ തെളിവുകളെന്നാണ് അഭിഭാഷകന്റെ അവകാശവാദം.

യുവതി ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ഉന്നതൻ പരാതി നൽകാൻ പ്രേരിപ്പിച്ചെന്ന് യുവതി പറയുന്ന ശബ്ദരേഖയും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. വ്യാഴാഴ്ച യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതു മുതൽ ഒളിവിലുള്ള രാഹുൽ, തലസ്ഥാനത്ത് വഞ്ചിയൂരിലെ വക്കീൽ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടതായി അഭിഭാഷകൻ അവകാശപ്പെട്ടു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button