LATEST

രാഹുൽ ഗാന്ധി കേരളത്തിലേക്ക്; സന്ദ‌ർശനം രണ്ട് ഘട്ടങ്ങളിലായി, ഇന്ന് കണ്ണൂരിലെ ക‌ർഷകരെ കാണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെെടുപ്പ് അടുത്തിരിക്കെ കേരളം സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് ഘട്ടങ്ങളായാണ് അദ്ദേഹം കേരളത്തിലെത്തുക. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യസന്ദർശനം. മാർച്ച് ആറ്, ഏഴ് തീയതികളിൽ രണ്ടാം സന്ദർശനവും.

ഫെബ്രുവരി 25ന് എത്തുന്ന രാഹുൽ ഗാന്ധി 26ന് കണ്ണൂരിൽ കർഷകരുമായി ആശയവിനിമയം നടത്തും. വയനാട്ടിൽ കോൺഗ്രസ് നിർമിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനവും നടത്തും. ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഈ ദിവസങ്ങളിലായിരിക്കും നടക്കുക. സീറ്റുവിഭജന ചർച്ചകൾ നീളുന്നതും പൊതുരാഷ്ട്രീയസാഹചര്യങ്ങളും കക്ഷിനേതാക്കളുമായുള്ള ചർച്ചയിൽ വരും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ നടത്തുന്ന പുതുയുഗ യാത്രയുടെ സമാപനത്തിന് മാർച്ച് ആറിന് എത്തുന്ന അദ്ദേഹം കൊല്ലത്ത് ശിവഗിരിമഠം സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.


Source link

Back to top button