LATEST

ഖാലിദ സിയയുടെ നില അതീവ ഗുരുതരം

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്റിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) ചെയർപേഴ്സണുമായ ഖാലിദ സിയയുടെ (80) നില അതീവ ഗുരുതരം. ശ്വാസകോശ അണുബാധയെ തുടർന്ന് ഈ മാസം 23നാണ് ഖാലിദയെ ധാക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള ഖാലിദയുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും അവരുടെ തിരിച്ചുവരവിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും കുടുംബം പ്രതികരിച്ചു. നില തൃപ്തികരമായാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി അവരെ വിദേശത്തേക്ക് കൊണ്ടുപോകുമെന്നും ഇതിനായി എയർ ആംബുലൻസ് തയ്യാറാക്കിയിട്ടുണ്ടെന്നും പാർട്ടി നേതാക്കൾ പറഞ്ഞു. നാല് മാസത്തെ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം ഇക്കഴിഞ്ഞ മേയിലാണ് ഖാലിദ ലണ്ടനിൽ നിന്ന് ധാക്കയിലേക്ക് തിരിച്ചെത്തിയത്. കരൾ, വൃക്ക, ഹൃദയ, നേത്ര സംബന്ധമായ രോഗങ്ങളുള്ള ഖാലിദയെ ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരിക്കെ അഴിമതിക്കേസിൽ ശിക്ഷിച്ചിരുന്നു. ഹസീന സർക്കാരിന്റെ പതനത്തിന് പിന്നാലെ ഖാലിദയെ സുപ്രീംകോടതി കുറ്റവിമുക്തയാക്കി. ഫെബ്രുവരിയിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബി.എൻ.പിയ്ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് ഖാലിദ പ്രഖ്യാപിച്ചിരുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button