test del 3
രാഹുൽഗാന്ധി പാലക്കാട്ടെത്തും; വൈകിട്ട് 4 മുതൽ ഗതാഗത നിയന്ത്രണം

പാലക്കാട് ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ യുഡിഎഫിന് ആവേശമേകി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നു പാലക്കാട്ടെത്തും. വൈകിട്ട് 3ന് കോട്ടമൈതാനത്ത് ആരംഭിക്കുന്ന യുഡിഎഫ് തിരഞ്ഞെടുപ്പു സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. നാലോടെ രാഹുൽഗാന്ധി വേദിയിലെത്തും. ഹെലികോപ്റ്ററിൽ മേഴ്സി കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന അദ്ദേഹം അവിടെ നിന്നു കാർ മാർഗം കോട്ടമൈതാനത്ത് എത്തും. ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികളും എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപിയും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളന ശേഷം രാഹുൽഗാന്ധി ഹെലികോപ്റ്ററിൽ മടങ്ങുമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി, യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം, കൺവീനർ പി.ബാലഗോപാൽ എന്നിവർ അറിയിച്ചു.വാഹന പാർക്കിങ് ∙ സമ്മേളനത്തിനു പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന് ഉള്ളിലും പുറത്തുമായി അനുവദിച്ച സ്ഥലങ്ങളിൽ നിർത്തിയിടണം.
Source link


