LATEST

ഇതിലും മികച്ച സമയം വേറെയില്ല; വിമാന ടിക്കറ്റുകൾക്ക് വമ്പൻ വിലക്കിഴിവ്, പ്രവാസികൾ ഈ അവസരം പാഴാക്കരുതേ

ഷോപ്പിംഗിന്റെ പെരുന്നാൾ കാലമായ ‘ബ്ലാക്ക് ഫ്രൈഡേ’ ഈ വർഷം പതിവിലും നേരത്തെയാണ് എത്തിയത്. അത്യാധുനിക ഗാഡ്‌ജെറ്റുകൾക്കും സമ്മാനങ്ങൾക്കും പുറമെ അവധിക്കാല യാത്രകൾക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗിനും ഹോട്ടൽ പാക്കേജുകൾക്കും വമ്പിച്ച വിലക്കിഴിവാണ് ബ്ളാക്ക് ഫ്രൈ‌ഡേയിൽ ഇപ്പോൾ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

നിങ്ങളുടെ അടുത്ത യാത്ര പദ്ധതിയിടാൻ ഇതിലും മികച്ച സമയം വേറെയില്ല. ഇൻഡിഗോ എയർലൈൻസ് ഡിസംബർ രണ്ട് വരെ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് എയർലൈനുകളും ബ്ലാക്ക് ഫ്രൈഡേ, സൈബർ മൺഡേ പ്രമാണിച്ച് വിമാന ടിക്കറ്റുകളിൽ വൻ ഓഫറുകൾ നൽകുന്നുണ്ട്. ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് പുറമേ വിവിധ ടൂർപാക്കേജുകളും വിലക്കിഴിവിൽ ബ്ലാക്ക് ഫ്രൈ‌ഡേയിൽ ലഭിക്കും.

ഈ വർഷം നവംബർ 28 നാണ് ബ്ലാക്ക് ഫ്രൈഡേ. ഡിസംബർ ഒന്നിന് സൈബർ മൺഡേ. എന്നാൽ ബ്ലാക്ക് ഫ്രൈഡേ പ്രമാണിച്ച് ആമസോൺ വഴിയുള്ള ടിക്കറ്റ് വിൽപ്പന കഴിഞ്ഞയാഴ്ച തന്നെ ആരംഭിച്ചിരുന്നു. കന്നി യാത്രക്കാർക്കും സ്ഥിരം യാത്രികർക്കും ഒരുപോലെയാണ് അവസരം നൽകുന്നത്. ആ‌‌ഡംബര കപ്പലായ എംഎസ്‌സി ക്രൂയിസുകളും മികച്ച ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. കടലിലൂടെയുള്ള സാഹസിക യാത്രകൾക്കും ഇപ്പോൾ തന്നെ നിങ്ങൾക്ക് ബുക്ക് ചെയ്യാം.

സ്വപ്നതുല്യമായ മാലിദ്വീപിൽ ഒരു ലക്ഷ്വറി ബ്രേക്ക് ആഗ്രഹിക്കുന്നവർക്കായി ആകർഷകമായ ഓഫറുകളാണ് നൽകിയിരിക്കുന്നത്. എല്ലാവർക്കും അനുയോജ്യമായ പാക്കേജുകളാണ് അവർ വാഗ്ദാനം ചെയ്യുന്നത്. ലവ്ഹോളിഡേയ്സ് പാക്കേജുകളക്കം എല്ലാതരം യാത്രാ അഭിരുചികൾക്കുമനുസരിച്ചുള്ള ഡീലുകൾ ഇപ്പോൾ ലഭ്യമാണ്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button