‘രാഹുലിനെതിരായ കേസ് നിയമപരമായി പോട്ടെ, ആരോപണം ഉയർന്നപ്പോൾ തന്നെ പാർട്ടി നടപടിയെടുത്തു’

കൊച്ചി: ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് പാർട്ടി നടപടിയെടുത്തുവെന്ന് ഷാഫി പറമ്പിൽ എംപി. കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ സംസാരിക്കുകയായായിരുന്നു അദ്ദേഹം.
‘ഇനിയത് നിയമപരമായിട്ടുള്ള കാര്യമാണ്. ആ നിയമപരമായിട്ടുള്ള കാര്യങ്ങളിലും ആ ലീഗൽ ആക്ഷന്റെ കാര്യത്തിലും ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ കാണുകയാണെങ്കിൽ കോൺഗ്രസ് പാർട്ടിയോ രാഹുലുമായിട്ട് വ്യക്തിബന്ധം ഉള്ളവരോ അല്ലാത്തവരോ ആയിട്ടുള്ള കോൺഗ്രസ് പാർട്ടിയുടെ ഒരു നേതാവും ശ്രമിക്കുന്നില്ല. നിയമരപമായി അത് മുന്നോട്ടു പോട്ടെ.
അതിന്റെ കേസും കണ്ടെത്തലും തീരുമാനങ്ങളും പുറത്തു വരട്ടെ. അതിൽ കൂടുതലോ അതിൽ കുറഞ്ഞോ ഒരു സംസാരം കെപിസിസി വർക്കിംഗ് പ്രസിഡന്റ് എന്ന നിലയ്ക്കോ പാർട്ടിയിലെ അംഗമെന്ന നിലയ്ക്കോ എന്റെ ഭാഗത്ത് വേണ്ടതായിട്ട് തോന്നിയിട്ടില്ല. അത് കൊണ്ട് തന്നെയാണ് അത്തരം കാര്യങ്ങളിലേക്ക് നേരത്തേ പോകാത്തതും ഇപ്പോൾ പോകാൻ ആഗ്രഹിക്കാത്തതും.’ അദ്ദേഹം പറയുന്നു. ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുലിനെതിരെ കോൺഗ്രസ് പാർട്ടി നടപടിയെടുത്തുവെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
Source link

