രാവിലെ ഭക്ഷണത്തോടൊപ്പം ഇത് കുടിച്ചാൽ മതി, വയറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടും

ഭാവിയിൽ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ ആശുപത്രികളിലോ മരുന്നുകുപ്പികളിലോ അഭയം തേടേണ്ട. അതിനുള്ള വഴി ഒരുപക്ഷേ നിങ്ങളുടെ ഫ്രിഡ്ജിനുള്ളിൽ തന്നെ കാണും. തിരക്കുപിടിച്ച വർത്തമാന കാലത്ത് വലിയ മരുന്നുകൾക്കും ചികിത്സകൾക്കും പിറകെ പോകുന്നതിനേക്കാൾ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്താനാണ് എല്ലാവരും താൽപ്പര്യപ്പെടുന്നത്. വെറുതെ ദാഹമകറ്റാൻ വേണ്ടി മാത്രമല്ല, ശരീരത്തെ പരിപാലിക്കാൻ കൂടിയാണ് ഇന്ന് പലരും പലതരം പാനീയങ്ങൾ കുടിക്കുന്നത്.
പ്രോബയോട്ടിക് ഷോട്ടുകൾ, ഹെർബൽ ചായകൾ, കൊമ്പുച്ച, പഞ്ചസാര കുറഞ്ഞ സോഡകൾ എന്നിവ ഇന്ന് രുചിക്ക് വേണ്ടി മാത്രമായി നിർമ്മിക്കുന്നപ്പെടുന്നതല്ല. വിറ്റാമിൻ ഗുളികകൾ നൽകുന്ന അതേ ഗുണങ്ങൾ തന്നെയാണ് ഇത്തരം പാനീയങ്ങളിലൂടെ ശരീരത്തിന് ലഭിക്കുക. കൃത്യമായ ഗവേഷണത്തിലൂടെ തയ്യാറാക്കിയ ‘പ്രോബയോട്ടിക്’ പാനീയങ്ങൾ കുടിക്കുക വഴി വയറിന്റെയും കുടലിന്റെയും ആരോഗ്യമാണ് മെച്ചപ്പെടുന്നത്. ഇത് ദീർഘകാലം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഇന്ന് പാനീയങ്ങൾ വാങ്ങുമ്പോൾ ആളുകൾ അതിലെ പാക്കറ്റിലെ വിവരങ്ങൾ ശ്രദ്ധയോടെ വായിക്കാറുണ്ട്. ദാഹമകറ്റാൻ വേണ്ടി മാത്രമല്ല, ദഹനം മെച്ചപ്പെടുത്താനും ഉന്മേഷവും ഊർജ്ജവും നൽകാനുമാണ് ഇത്തരം പാനീയങ്ങൾ ആളുകൾ തിരഞ്ഞെടുക്കുന്നത്. പഞ്ചസാര കൂടതലുള്ള ശീതളപാനീയങ്ങൾക്ക് പകരമായി എത്തിയ ഇത്തരം ഹെൽത്ത് ഡ്രിങ്കുകൾ വെറുമൊരു ഫാഷനല്ല, മറിച്ച് നമ്മുടെ ജീവിതശൈലിയിൽ വന്ന വലിയൊരു മാറ്റമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പലപ്പോഴും ആരോഗ്യം ശ്രദ്ധിക്കുന്ന കാര്യത്തിൽ മിക്കവരും പരാജയപ്പെടുന്നത് അറിവില്ലായ്മ കൊണ്ടു മാത്രമല്ല, പുതിയ ശീലങ്ങൾ ദിവസേന കൊണ്ടുപോകാനുള്ള മടി കൊണ്ടാണ്. ഇവിടെയാണ് ഹെൽത്ത് ഡ്രിങ്കുകൾ സഹായത്തിനെത്തുന്നത്. വിറ്റാമിൻ ഗുളികകൾ കൃത്യസമയത്ത് കഴിക്കാൻ കൂടതൽ ശ്രദ്ധ ആവശ്യമുണ്ട് . എന്നാൽ വെള്ളമോ ചായയോ കുടിക്കുന്നത് നമ്മുടെ ശീലത്തിന്റെ ഭാഗമാണ്. അതിനായി പ്രത്യേക സമയം മാറ്റിവയ്‌ക്കേണ്ടി വരുന്നില്ല.
രാവിലെ ഭക്ഷണത്തോടൊപ്പം ഹെൽത്ത് ഡ്രിങ്ക് കുടിച്ചാൽ അത് മരുന്ന് കഴിക്കുന്ന പോലെ നമുക്ക് തോന്നില്ല. വളരെ എളുപ്പത്തിൽ അവ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും. ‘കൊമ്പുച്ച’ പോലുള്ള പാനീയങ്ങൾ കുടിക്കുന്നത് വയറിന് മികച്ചതായതുകൊണ്ട് മാത്രമല്ല. അവയ്ക്ക് നല്ല രുചിയുള്ളതുകൊണ്ടും കുടിക്കുമ്പോൾ ഉന്മേഷം തോന്നുന്നത് കൊണ്ടുമാണ്.
ഒരുകാലത്ത് ആഘോഷങ്ങൾക്കും സന്തോഷത്തിനും മാത്രമായിരുന്ന പാനീയങ്ങൾ ഇന്ന് കൃത്യമായ ലക്ഷ്യത്തോടെയാണ് നിർമ്മിക്കപ്പെടുന്നത്. അമിതമായ പഞ്ചസാര ഒഴിവാക്കി സ്വാഭാവിക രുചികൾക്ക് പ്രാധാന്യം നൽകുന്നു. ചേരുവകൾ എവിടെ നിന്ന് വരുന്നു എന്നതിനെക്കുറിച്ചും കൃത്യമായ ധാരണ ഉപഭോക്താക്കൾക്ക് നൽകും. രോഗം വന്ന ശേഷം ചികിത്സിക്കുന്നതിന് പകരം രോഗം വരാതെ നോക്കുന്ന ശൈലിയാണ് മുന്നോട്ടുവയ്ക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഭാവിയിൽ പുതുമയേക്കാൾ ഗുണമേന്മയ്ക്കായിരിക്കും മുൻഗണന. കുടിക്കുന്ന വെള്ളം തന്നെ പോഷകമായി മാറുമ്പോൾ ആരോഗ്യ സംരക്ഷണം എളുപ്പമുള്ള കാര്യമായി മാറും.
Source link



