LIFESTYLE NEW

രാത്രി ഒരൽപം വെളിച്ചെണ്ണ കവിളിൽ കൊള്ളൂ; ഗുണങ്ങൾ ഏറെ


ആരോഗ്യസംരക്ഷണത്തിന് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നവരാണ് എല്ലാവരും. ഇതിന് പലരും അമിതമായി പണം ചെലവാക്കുന്നു. എന്നാൽ അടുക്കളയിലെ വെളിച്ചെണ്ണ കൊണ്ട് പല ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കാൻ കഴിയും. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും ശരീരത്തിന് വിശ്രമം നൽകുന്നതിനും വെളിച്ചെണ്ണ വളരെ നല്ലതാണ്. പലപ്പോഴും ശരീരഭാരം നിയന്ത്രിക്കുന്നതിന് വേണ്ടിയും വെളിച്ചെണ്ണ ഉപയോഗിക്കുന്നു. രാത്രിയിൽ വെള്ളിച്ചെണ്ണ ഒരൽപം കവിളിൽ കൊള്ളുന്നതും കഴിക്കുന്നതും വളരെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ വെളിച്ചെണ്ണയിൽ കലോറിയും കൊഴുപ്പും കൂടുതലായതിനാൽ എപ്പോഴും വളരെ കുറച്ച് മാത്രമേ കഴിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം അത് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.


Source link

Back to top button