CINEMA

രാജ്യത്തുള്ളത് 25,001 പൈലറ്റുമാർ, ജോലിയുള്ളവർ എത്രയാണെന്ന് അറിയില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് നിലവിൽ ലൈസൻസുള്ള 25,001 പൈലറ്റുമാരുണ്ടെന്ന് ലോക്സഭയെ അറിയിച്ച് കേന്ദ്ര സർക്കാർ. എന്നാൽ, ഇതിൽ എത്രപേർക്ക് നിലവിൽ ജോലിയുണ്ടെന്ന കാര്യത്തിൽ സർക്കാരിന്റെ പക്കൽ കൃത്യമായ കണക്കുകളില്ല. വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) പൈലറ്റുമാരുടെ ലൈസൻസ് വിവരങ്ങൾ മാത്രമാണ് ശേഖരിക്കുന്നതിനാലാണ് എത്രപേർക്ക് തൊഴിൽ ഉണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ തൃണമൂൽ കോൺഗ്രസ് എംപിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.

രാജ്യത്തെ പൈലറ്റുമാരിൽ 65 വയസിന് താഴെ പ്രായമുള്ള, നിലവിൽ ലൈസൻസ് കാലാവധിയുള്ള ആകെ 25,001 പൈലറ്റുമാരാണുള്ളത്. ഇതിൽ വിമാനം പറത്തുന്നതിനായി 24,008 പേരും ഹെലികോപ്റ്റർ വിഭാഗത്തിൽ 993 പേരും ഉൾപ്പെടുന്നു. വിവിധ ലൈസൻസുകൾ പരിശോധിച്ചാൽ, കൊമേഴ്ഷ്യൽ വിമാനങ്ങൾ നിയന്ത്രിക്കാനുള്ള ഏറ്റവും ഉയർന്ന യോഗ്യതയായ എയർലൈൻ ട്രാൻസ്‌പോർട്ട് ലൈസൻസ് (എടിപിഎൽ) ഉള്ളത് 10,261 പേർക്കാണ്. ഇതിൽ 10,051 പേർ വിമാനങ്ങൾക്കും 210 പേർ ഹെലികോപ്റ്ററുകൾക്കുമാണ് സർട്ടിഫിക്കേഷൻ നേടിയിട്ടുള്ളത്.

വാണിജ്യ ആവശ്യങ്ങൾക്കായി വിമാനം പറത്താൻ ലൈസൻസുള്ള (സിപിഎൽ) പൈലറ്റുമാരാണ് ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതലായുള്ളത്. മൊത്തം 13,257 സിപിഎൽ ഉടമകളിൽ 12,480 പേർ വിമാനങ്ങൾക്കും 777 പേർ ഹെലികോപ്റ്ററുകൾക്കുക്കുമായി ഈ ലൈസൻസ് നേടിയിട്ടുണ്ട്. സ്വകാര്യ ആവശ്യങ്ങൾക്കായി മാത്രം പറക്കാനുള്ള പിപിഎൽ ഉപയോഗിക്കുന്ന 1,483 പേരാണുള്ളത്. ഇതിൽ 1,477 പേർ വിമാനങ്ങളും വെറും ആറ് പേർ ഹെലികോ‌‌പ്റ്ററുകൾ പറത്താൻ യോഗ്യതയുള്ളവരാണ്.

ലൈസൻസുള്ള പൈലറ്റുമാരിൽ എത്രപേർക്ക് തൊഴിലില്ലെന്നുള്ള കാര്യത്തിൽ കേന്ദ്രീകൃതമായ വിവരങ്ങൾ ഡിജിസിഐ ശേഖരിക്കുന്നില്ല. കഴിഞ്ഞ 11 വർഷത്തിനിടെ 6,775 പേർക്കാണ് ഏറ്റവും ഉയർന്ന ലൈസൻസായ എടിപിഎൽ നൽകിയത്. 2019ൽ 752 എടിപിഎൽ ലൈസൻസുകൾ നൽകിയിരുന്നിടത്ത്, കെൈവിഡ് പ്രതിസന്ധിയെത്തുടർന്ന് 2020ൽ ഇത് 398 ആയി കുത്തനെ ഇടിഞ്ഞു. പിന്നീട് വ്യോമയാന മേഖല സജീവമായതോടെ ലൈസൻസ് വിതരണത്തിലും വർദ്ധനവുണ്ടായി. ഇന്ത്യൻ വിമാനക്കമ്പനികൾ നൂറുകണക്കിന് പുതിയ വിമാനങ്ങൾക്കായി ഓർഡർ നൽകി വികസനത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ് കണക്കുകൾ പുറത്തുവരുന്നത്.


Source link

Related Articles

Back to top button