test del 3

‘രാജ്യം മാവോയിസ്റ്റ് മുക്തം’: ചുവപ്പ് ഭീകരതയുടെ നിഴൽ നീങ്ങിയെന്ന് അമിത്ഷാ


ന്യൂഡൽഹി∙ രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി ഒഴിഞ്ഞെന്നും അതിന്റെ അവസാന കോട്ടയായിരുന്ന ഛത്തീസ്ഗഢിലെ ബസ്തർ ഇപ്പോൾ വികസനത്തിന്റെ പാതയിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റ് ഭീഷണി മാർച്ച് 31ന് മുൻപ്  തുടച്ചുനീക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.‘ചുവപ്പ് ഭീകരതയുടെ’ നിഴൽ പതിഞ്ഞതുകൊണ്ടാണ് ബസ്തറിലെ ജനങ്ങൾ പിന്നിലാക്കപ്പെട്ടത്. അതുകൊണ്ടാണ് വികസനം അവരിലേക്ക് എത്താതിരുന്നത്. ഇന്ന് ആ നിഴൽ നീങ്ങി. മാവോയിസ്റ്റുകൾ ആയുധങ്ങൾ താഴെ വയ്ക്കണം. അങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കും. ആയുധം ഉപേക്ഷിക്കുന്നവരുമായി ചർച്ചയ്ക്ക് തയാറാണ്. അക്രമത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവർക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകുമെന്നും അമിത്ഷാ പറ‍ഞ്ഞു.


Source link

Back to top button