പഴയ ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാൻ കെ.എസ്.ആർ.ടി.സി

കോവളം സതീഷ്കുമാർ | Monday 17 November, 2025 | 1:21 AM
തിരുവനന്തപുരം: പഴയ ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാൻ കെ.എസ്.ആർ.ടി.സിയും തയ്യാറെടുക്കുന്നു. തമിഴ്നാടിന്റെ ചുവട് പിടിച്ചാണിത്.
മൂന്ന് കമ്പനികൾ വഴിയാണ് തമിഴ്നാട്ടിൽ പദ്ധതി നടപ്പിലാക്കുന്നത്. ആയിരം ഡീസൽ ബസുകൾ സി.എൻ.ജിയിലോട്ടു മാറ്റുന്നതാണ് പദ്ധതി. ഇതിൽ രണ്ട് കമ്പനികൾ കെ.എസ്.ആർ.ടി.സിയേയും സമീപിച്ചിട്ടുണ്ട്. 10 വർഷം പഴക്കമുള്ള ബസുകളെ സി.എൻ.ജിയിലോട്ടു മാറ്റുന്ന പദ്ധതിയിൽ ,15 വർഷം പഴക്കമുള്ള ബസുകളെയും
ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് കെ.എസ്.ആർ.ടി.സിക്ക്. സർക്കാർ വാഹനങ്ങൾ 15 വർഷം കഴിഞ്ഞ് ഉപയോഗിക്കാൻ പാടില്ലെന്നാണ് കേന്ദ്ര നിയമം. എന്നാൽ പ്രത്യേക ഉത്തരവിലൂടെ 15 വർഷം കഴിഞ്ഞ ബസുകളും കെ.എസ്.ആർ.ടി.സി സർവീസിന്
അയക്കുന്നുണ്ട്. ഈ ബസുകളെ സി.എൻ.ജിയിലേക്ക് മാറ്റുന്നത്ത് കോർപറേഷന് നേട്ടമാകും.
ഈ കരാരിൽ 15 വർഷത്തെ അറ്രക്കുറ്റപ്പണിയുടെ ചുതമലയും കമ്പനികൾക്കാണ്. പക്ഷെ, ഈടാക്കുന്ന തുകയുടെ കാര്യത്തിൽ കമ്പനികൾ വിട്ടുവീഴ്ച ചെയ്യണമെന്നാണ്
കോർപ്പറേഷന്റെ ആവശ്യം. നേരത്തെ ചില സ്വകാര്യ ബസുകൾ സി.എൻ.ജിയിലേക്ക് മാറിയിരുന്നു. ഇങ്ങനെ മാറ്റുന്നതിലെ സർവീസ്, ചെലവ്, നേട്ടമാണോ എന്ന കാര്യത്തിൽ കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗത്തിൽ നിന്നും റിപ്പോർട്ടു തേടിയിട്ടുണ്ട്.
നേട്ടം ഇങ്ങനെ:
□കാലാവധി കഴിഞ്ഞ ഡീസൽ ബസ് 6.5 ലക്ഷം രൂപയ്ക്ക് സി.എൻ.ജിയാക്കാം. 5.5-6 കിലോമീറ്റർ മൈലേജ് കിട്ടും.
□15 വർഷത്തിലേറെ പഴക്കമുള്ള 1194 ഡീസൽ ബസുകൾ കെ.എസ്.ആർ.ടി.സി ഓടിക്കുന്നു. മൈലേജ് വെറും 3-4 കിലോമീറ്ററും. ഇവ സി.എൻ.ജിയാക്കിയാൽ ഡീസൽ നഷ്ടം മാറും.
തമിഴ്നാട്ടിൽ പൊതുവിപണിയേക്കാൾ കിലോഗ്രാമിന് ആറു രൂപ കുറച്ച് കമ്പനികൾ സി.എൻ.ജി നൽകുന്നു.അത് കെ.എസ്.ആർ.ടി.സിക്കും ഓഫർ ചെയ്തിട്ടുണ്ട്.
പമ്പുകൾ കോർപറേഷന്റെ സ്ഥലത്ത് തുറക്കാനാകും
Source link



