LATEST

രാജീവ് ചന്ദ്രശേഖർ ആസ്തി വിവരങ്ങൾ മറച്ചുവച്ചു,​ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി


തി​രു​വ​ന​ന്ത​പു​രം​:​ ​ നേമം നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാ​മ​ ​നി​ർ​ദ്ദേശ​ ​പ​ത്രി​ക​യി​ലെ​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​ശ​രി​യാ​യ​ ​ആ​സ്തി​വി​വ​ര​ങ്ങ​ൾ​ ​മ​റ​ച്ചു​ ​വ​ച്ച​താ​യി​ ​ കോ​ൺ​ഗ്ര​സ് ​മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കി.​ 200​ ​കോ​ടി​യു​ടെ​ ​ആ​ഡം​ബ​ര​ബം​ഗ്ളാ​വി​ന്റെ​ ​വി​വ​രം​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​ചേ​ർ​ത്തി​ട്ടി​ല്ലെ​ന്ന് ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.
ക​ർ​ണാ​ട​ക​യി​ലെ​ ​കോ​റ​മം​ഗ​ല​യി​ൽ​ 15.07​കോ​ടി​ ​വി​ല​ ​മ​തി​ക്കു​ന്ന​ 9600​ ​ച​തു​ര​ശ്ര​ ​അ​ടി​യു​ടെ​ ​വീ​ട്,​ 369.12​ഗ്രാം​ ​സ്വ​ർ​ണ​വും​ ​വ​ജ്ര​വും​ ​ഉ​ൾ​പ്പെ​ടെ​ 3.58​കോ​ടി​യു​ടെ​ ​ആ​ഭ​ര​ണ​ങ്ങ​ൾ,​ 10,000​രൂ​പ​ ​വി​ല​മ​തി​ക്കു​ന്ന​ 1942​ ​മോ​ഡ​ൽ​ ​കാ​ർ,​ ​പ​ലി​ശ​ ​ഇ​ന​ത്തി​ൽ​ ​ല​ഭി​ച്ച​ 5​ല​ക്ഷം​ ​രൂ​പ,​ഓ​ഹ​രി​ക​ളി​ലും​ ​ക​ട​പ്പ​ത്ര​ങ്ങ​ളി​ലും​ ​ബോ​ണ്ടു​ക​ളി​ലു​മാ​യി​ 35.83​കോ​ടി​യു​ടെ​ ​നി​ക്ഷേ​പം,​ ​ബാ​ങ്കു​ക​ളി​ൽ​ 4.37​കോ​ടി​യു​ടെ​ ​സ്ഥി​ര​നി​ക്ഷേ​പം,​സ്ഥാ​പ​ന​ങ്ങ​ൾ​ ​വ​ഴി​ ​വാ​യ്പ​യാ​യി​ ​ന​ൽ​കി​യ​ 34.96​കോ​ടി​ ​എ​ന്നി​വ​യാ​ണു​ ​സ്വ​ത്തു​ക്ക​ൾ.​ ​കൈ​വ​ശം​ 64,100​ ​രൂ​പ​യും.​ആ​ദാ​യ​നി​കു​തി​ ​വ​കു​പ്പി​ൽ​ ​സ​മ​ർ​പ്പി​ച്ച​റി​ട്ടേ​ൺ​ ​പ്ര​കാ​രം​ ​പ്ര​തി​വ​ർ​ഷ​ ​വ​രു​മാ​നം​ 92.91​ ​ല​ക്ഷം​രൂ​പ​യാ​ണ്.​ ​ഭാ​ര്യ​ ​അ​ഞ്ജു​വി​ന് 60.50​ല​ക്ഷ​വും.​ 9.08​കോ​ടി​യു​ടെ​ ​ആ​ഭ​ര​ണ​ങ്ങ​ള​ട​ക്കം​ ​ഭാ​ര്യ​യു​ടെ​ ​ആ​കെ​ ​സ്വ​ത്ത് 18.10​കോ​ടി​യാ​ണ്.​ ​കൈ​വ​ശം​ 3.40​ല​ക്ഷം​ ​രൂ​പ​യു​മു​ണ്ട്.​ ​വാ​യ്പ​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​രാ​ജീ​വി​ന് 107.39​ ​കോ​ടി​യു​ടെ​യും​ ​ഭാ​ര്യ​യ്ക്ക് 1.62​ ​കോ​ടി​യു​ടെ​യും​ ​ബാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്.അതേസമയം ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​യ്ക് ​ഒ​പ്പം​ ​ന​ൽ​കി​യ​ ​സ​ത്യ​വാ​ങ്ങ്മൂ​ല​ത്തി​ൽ​ ​വ​സ്തു​ത​ക​ളൊ​ന്നും​ ​മ​റ​ച്ചു​ ​വ​ച്ചി​ട്ടി​ല്ലെ​ന്ന് ​ബി.​ജെ.​പി.​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​സു​രേ​ഷ് ​പ​റ​ഞ്ഞു.​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പ​രാ​തി​യു​ള്ള​വ​ർ​ക്ക് ​കോ​ട​തി​യെ​ ​സ​മീ​പി​ക്കാ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.


Source link

Related Articles

Back to top button