CINEMA
രാജസ്ഥാൻ ഫെസ്റ്റിവലിൽ ‘മെയ്ഡ് ഇൻ’ മികച്ച ഹ്രസ്വചിത്രം

കൊച്ചി: പന്ത്രണ്ടാമത് രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ‘മെയ്ഡ് ഇൻ’ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനും മികച്ച എക്‌സ്‌പെരിമെന്റൽ ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. ഒന്നരവർഷത്തിനിടെ 25ൽ അധികം ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ ‘മെയ്ഡ് ഇൻ’ നേടി. കച്ചവട താല്പര്യത്തോടെ മാത്രം ലോകത്തെ കാണുന്ന ഒരു ഏകാധിപത്യ രാജ്യത്തിന്റെ നിഗൂഢ പ്രവർത്തികളിലേക്കാണ് ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. യുദ്ധത്തിൽ കാല് നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന റിട്ടയേർഡ് പട്ടാളക്കാരന്റെ പുറം കാഴ്ചകളിലൂടെയാണ് കഥ പറയുന്നത്. എൽ കെ പ്രൊഡക്ഷൻ ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
Source link



