തീവ്രവോട്ടർ പട്ടിക പരിഷ്കരണം; സമയപരിധി ഡിസംബർ പതിനൊന്നുവരെ നീട്ടി, ഫെബ്രുവരി 14ന് അന്തിമ വോട്ടർ പട്ടിക

ന്യൂഡൽഹി: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന് സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഫോമുകൾ തിരികെ നൽകാൻ ഡിസംബർ പതിനൊന്ന് വരെ സമയം ഉണ്ട്. പതിനാറ് വരെ കരട് പ്രസിദ്ധീകരിക്കും. ഫെബ്രുവരി പതിനാലിനാണ് അന്തിമ വോട്ടർ പട്ടിക. കേരളമടക്കം പന്ത്രണ്ട് ഇടങ്ങളിലാണ് സമയപരിധി നീട്ടിയത്.
രാജ്യവ്യാപകമായി നടത്താൻ നിശ്ചയിച്ച എസ് ഐ ആറിൽ രണ്ടാംഘട്ടത്തിലാണ് കേരളം, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കമുള്ള 12 ഇടങ്ങളിൽ എസ് ഐ ആർ നടപ്പാക്കുന്നത്.
അവസാനമായി 2002 - 04 കാലഘട്ടത്തിലാണ് എസ് ഐ ആർ നടന്നത്. ആ സമയത്തെ വോട്ടർ പട്ടികയിലാണ് പുതുക്കൽ നടപടികൾ നടക്കുന്നത്. അതിൽ പേരില്ലാതായാൽ 2002, 2003, 2004 കാലത്തെ വോട്ടർപട്ടിക പ്രകാരം എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു കൊടുത്താൽ മതിയാകും. പട്ടികയിലുള്ള മാതാപിതാക്കളുടെ പേര് ചൂണ്ടിക്കാട്ടി ബന്ധം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ നൽകണം. പഴയ പട്ടികയിൽ പേരുണ്ടോയെന്ന് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം.
Source link


