രാം ചരണിന്റെ പെദ്ധി റിലീസ് മാറി, ഏപ്രിൽ 30ന്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായ പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ഏപ്രിൽ 30ലേക്ക് റിലീസ് മാറ്റി. നേരത്തേ മാർച്ച് അവസാനം റിലീസ് നിശ്ചയിച്ചതാണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിൽ ജാൻവി കപൂർ ആണ് നായിക.അപ്പലസൂരി എന്ന നിർണായക വേഷത്തിൽ
ജഗപതി ബാബു എത്തുന്നു. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറുംപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ ആണ് മറ്റൊരു താരം. ബോളിവുഡ് സംഘട്ടന സംവിധായകൻ ശ്യാം കൗശലിന്റെ മേൽനോട്ടത്തിൽ വമ്പൻ സംഘട്ടന രംഗം ഹൈദരാബാദിൽ ഒരുക്കിയത് വാർത്തയായിരുന്നു. രാം ചരൺ, ശിവരാജ് കുമാർ എന്നിവർ ഈ സംഘട്ടന രംഗത്തിന്റെ ഭാഗമായി.
ചിത്രത്തിലെ “ചികിരി ചികിരി” എന്ന ഗാനം ഇതിനകം ആഗോള തലത്തിൽ ശ്രദ്ധ നേടി . എ .ആർ. റഹ്മാൻ ആണ് സംഗീതം.
ഛായാഗ്രഹണം – രത്നവേലു, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല , പി.ആർ.ഒ – ശബരി.
Source link



