CINEMA

രവി മോഹന്റെ വഴിയേ വിജയ് എന്ന് സോഷ്യൽ മീഡിയ , ഗോസിപ്പിന് ആക്കം കൂട്ടി ‘അണ്ണനും അണ്ണിയും’


വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ, നിർമാതാവ് കലൈപ്പുലി എസ്. താണുവിന്റെ ചെറു മകന്റെ വിവാഹ സല്ക്കാര ചടങ്ങിൽനടൻ വിജയ് യും തൃഷയും ഒരുമിച്ച് പങ്കെടുത്തതാണ് സോഷ്യൽ മീഡിയയിൽ ചർച്ച.
ഭാര്യ സംഗീതയുമായി വിവാഹമോചനം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് ഏതാനും ദിവസങ്ങൾക്കു ശേഷം ആണ് വിജയ് നിർമാതാവ് കലൈപ്പുലി എസ്. സുരേഷിന്റെ മകന്റെ വിവാഹ സല്ക്കാരത്തിൽ തൃഷയോടൊപ്പം പങ്കെടുത്തത്.
ഈ രണ്ട് സൂപ്പർസ്റ്റാറുകളും ഒരുമിച്ച് വേദി പങ്കിട്ടത് ഗോസിപ്പുകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.വിജയ് യുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ ചർച്ചകൾക്കിടയിൽ, സംഗീത സമർപ്പിച്ച വിവാഹമോചന ഹർജിയിൽ ഒരു നടിയുമായുള്ള “വിവാഹേതര ബന്ധം” സൂചിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ആരാധകർ പലരും ഈ സംഭവവുമായി അതിനെ ബന്ധിപ്പിച്ച് ചർച്ച ചെയ്യുകയാണ്.
വാർത്ത പുറത്തുവന്നതിന് ശേഷം കടുത്ത സൈബർ ആക്രമണങ്ങൾ നേരിട്ട തൃഷ, വളരെ കൂളായാണത്രെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്തത്. അതേസമയം വിജയ് തന്റെ പതിവ് ശാന്തമായ സ്വഭാവം തന്നെ തുടരുകയായിരുന്നു.
ഈ അഭ്യൂഹങ്ങളെക്കുറിച്ച് വിജയോ തൃഷയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.2004ൽ റിലീസ് ചെയ്ത ഗില്ലി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. പിന്നീട് തിരുപ്പാച്ചി, ആദി, കുരുവി തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇവർ ഒന്നിച്ചു. ആ സമയത്ത് എല്ലാം പ്രൊമോഷൻ പരിപാടികളിൽ ഇരുവരും തമ്മിലുള്ള നല്ല സൗഹൃദം ആരാധകർ ശ്രദ്ധിച്ചിരുന്നു.


Source link

Related Articles

Back to top button